Tuesday, 14 November 2017

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ചെന്നൈയില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റില്‍
ബംഗളൂരു : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ 24 കാരി പൊലീസ് പിടിയില്‍. കര്‍ണാടക കോളാര്‍ സ്വദേശി നളിനി പ്രിയയാണ് അറസ്റ്റിലായത്. 17 വയസ്സുകാരനുമായി യുവതി തമിഴ്‌നാട്ടിലേക്ക് ഒളിച്ചോടുകയായിരുന്നു.തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബാല ലൈംഗിക പീഡന വിരുദ്ധ നിയമമായ പോക്‌സോ വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
17 കാരന്റെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.നളിനി പ്രിയ തങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. ഇവരില്‍ നിന്ന് മോചിപ്പിച്ച കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പമയച്ചു.കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കും. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. 17 കാരന്റെ വീടിന് അടുത്താണ് നളിനി പ്രിയ താമസിച്ചിരുന്നത്.
ഇവര്‍ വിവാഹിതയാണ്. ഭര്‍ത്താവുമായി 24 കാരിക്ക് സ്വരച്ചേര്‍ച്ചയുണ്ടായിരുന്നു.ഇതോടെയാണ് 17 കാരനുമായി അടുക്കുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 8 ന് ഭര്‍ത്താവിനെ ഉപേക്ഷിച്ച് യുവതി ആണ്‍കുട്ടിയുമായി ചെന്നൈയിലേക്ക് പോയി. വേളാങ്കണ്ണിയിലാണ് ഇവര്‍ ഒളിച്ചുകഴിഞ്ഞത്.ഇവിടെ വെച്ച് കൗമാരക്കാരനുമായി പലകുറി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ മകനെ യുവതി തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് മാതാപിതാക്കള്‍ കോളാര്‍ ആന്‍ഡേഴ്‌സണ്‍ പേട്ടെ പൊലീസില്‍ പരാതി നല്‍കി.തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വേളാങ്കണ്ണിയിലാണെന്ന് തിരിച്ചറിയുന്നത്. വേളാങ്കണ്ണി പൊലീസിന്റെ സഹായത്തോടെ യുവതിയെ അറസ്റ്റ് ചെയ്ത് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ നളിനി പ്രിയയെ റിമാന്‍ഡ് ചെയ്തു.

No comments:

Post a Comment