Friday, 17 November 2017

സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ രാത്രിയിലെത്തും; പിന്നെ പതിവ് കലാപരിപാടികള്‍;ഒടുവില്‍ പാമ്പാടി സ്വദേശി കുട്ടപ്പന്‍ ക്യാമറയില്‍ കുടുങ്ങി 

സ്ത്രീകള്‍ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടില്‍ രാത്രിയിലെത്തും; പിന്നെ പതിവ് കലാപരിപാടികള്‍;ഒടുവില്‍ പാമ്പാടി സ്വദേശി കുട്ടപ്പന്‍ ക്യാമറയില്‍ കുടുങ്ങി
കോ​ട്ട​യം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി സ്ഥിരമായി ശ​ല്യം ചെ​യ്തി​രു​ന്ന​യാ​ളെ​ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ന്പാ​ടി പോ​ലീ​സ് പി​ടി​കൂ​ടി​. പാ​ന്പാ​ടി സ്വ​ദേ​ശി​യാ​യ കുട്ടപ്പ(50)​നാ​ണു​ പി​ടി​യി​ലാ​യ​ത്. പ്ര​ദേ​ശ​വാ​സി​യാ​യ സ്ത്രീ ​ത​നി​ച്ചു താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന്‍റെ സ​മീ​പ​ത്ത് അ​ർ​ധരാ​ത്രി​യി​ൽ സ്ഥി​ര​മാ​യി കു​ട്ട​പ്പ​ൻ എ​ത്തി ഇ​വ​രെ ശ​ല്യം ചെ​യ്തി​രു​ന്നു. പ​ല​പ്പോ​ഴും ബീ​ഡി വ​ലി​ക്കു​ന്ന​തി​ന്‍റെ അ​തി​രൂ​ക്ഷ​മാ​യ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്ന​തോ​ടെ ആ​രാ​ണെ​ന്ന​റി​യാ​ൻ വീ​ട്ട​മ്മ നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​ളി​ച്ചു നി​ൽക്കു​ന്ന കു​ട്ട​പ്പ​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
ശ​ല്യം പ​തി​വാ​യ​തോ​ടെ വീ​ട്ട​മ്മ പാ​ന്പാ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. ഇ​തോ​ടെ പോ​ലീ​സ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ശ​ല്യം പ​തി​വാ​യ​തോ​ടെ​യാ​ണു പോ​ലീ​സ് അ​വ​സാ​ന പ​രീ​ക്ഷ​ണം എ​ന്ന നി​ല​യി​ൽ കാ​മ​റ സ്ഥാ​പി​ച്ച​ത്.
വീ​ട്ടി​ലും സ​മീ​പ പ്ര​ദേ​ശ​ത്തു​മാ​ണു പോ​ലീ​സ് കാ​മ​റ​ക​ൾ ഘ​ടി​പ്പി​ച്ച​ത്. കാ​മ​റ കെ​ണി അ​റി​യാ​തെ പ​തി​വ് ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി എ​ത്തി​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സ​വും വീ​ട്ട​മ്മ​യെ ശ​ല്യം ചെ​യ്തു മ​ട​ങ്ങി. രാ​വി​ലെ ത​ന്നെ പോ​ലീ​സ് എ​ത്തി കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണു ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് കു​ട്ട​പ്പ​നെ പൊ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ പോ​ലീ​സ് ജാ​മ്യ​ത്തി​ൽ വി​ട്ടു.

No comments:

Post a Comment