Wednesday 15 November 2017

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ രാജ്യം സ്വന്തമാക്കിയതായി പ്രഖ്യാപിച്ച് ഇന്ത്യക്കാരന്‍

ഈജിപ്തിനും സുഡാനും ഇടയിലുള്ള 800 സ്‌ക്വയര്‍ മൈല്‍ രാജ്യം സ്വന്തമാക്കിയതായി പ്രഖ്യാപിച്ച് ഇന്ത്യക്കാരന്‍
അവകാശികളാരുമില്ലാതിരുന്ന ദ്വീപ് പിടിച്ചടക്കിയതായി ഇന്ത്യക്കാരന്റെ പ്രഖ്യാപനം. ഈജിപ്തിനും സുഡാനും ഇടയില്‍ സ്ഥിതി ചെയ്യുന്നതുമായ 800 സ്‌ക്വയര്‍ മൈല്‍ വിസ്തൃതിയുള്ള ദ്വീപാണ് ഇന്ത്യക്കാരനായ സുയാഷ് ദീക്ഷിത് സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഈജിപ്തിന്റെ അതിര്‍ത്തിക്ക് തെക്ക് ഭാഗത്ത് നിലകൊള്ളുന്ന ബില്‍ താവില്‍ എന്നറിയപ്പെടുന്ന ചെറിയ ദ്വീപ് സമൂഹത്തിലേക്ക് അതിക്രമിച്ച് കയറിയാണ് സ്വന്തം രാജ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ കിങ്ഡം ഓഫ് ദീക്ഷിത്’ പ്രഖ്യാപിക്കുകയായിരുന്നു. മനുഷ്യവാസമില്ലാത്ത ഈ പ്രദേശം ഒരൊറ്റ രാജ്യത്തിന്റെയും കീഴിലല്ല നിലകൊള്ളുന്നത്. ഇത് കൈവശപ്പെടുത്താന്‍ നിരവധി പേര്‍ ശ്രമിച്ചിരുന്നുവെങ്കിലും ഇതു വരെ സാധിച്ചിട്ടില്ല.
ബിര്‍ താവില്‍ എന്ന വാക്കിന് അറബിയില്‍ ആഴമുള്ള കിണര്‍ എന്നാണര്‍ത്ഥം. മനുഷ്യന് ജീവിക്കാന്‍ സാഹചര്യമുണ്ടായിട്ടും യാതൊരു രാജ്യത്തിന്റെയോ സ്‌റ്റേറ്റിന്റെയോ ഭാഗമല്ലാതെ നിലകൊള്ളുന്ന ഭൂമിയിലെ ഏക പ്രദേശമെന്ന ഖ്യാതിയും ബില്‍ താവിലിനുണ്ട്.കഴിഞ്ഞ നൂറോളം വര്‍ഷങ്ങളായി മനുഷ്യവാസമില്ലാത്ത പ്രദേശമാണിത്. ഇന്ത്യയിലെ ഇന്‍ഡോറില്‍ നിന്നും ബില്‍ താവില്‍ വരെ യാത്ര ചെയ്ത് ഇവിടുത്തെ ആദ്യ രാജാവായി തന്നെ സ്വം പ്രഖ്യാപിക്കുകയായിരുന്നു ദീക്ഷിത് ചെയ്തത്…!!തന്റെ പുതിയ രാജ്യത്തേക്ക് വിദേശനിക്ഷേപവും പൗരത്വത്തിനുള്ള അപേക്ഷയും ക്ഷണിക്കുന്നുവെന്ന് ദീക്ഷിത് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു.
തന്റെ ഈ മാതൃഭൂമിയുടെയും ഇവിടുത്തെ പൗരന്മാരുടെയും അഭിവയോധികിക്ക് വേണ്ടി താന്‍ പ്രയത്‌നിക്കുമെന്നും ദീക്ഷിത് ഉറപ്പേകുകയും ചെയ്തിരുന്നു. താന്‍ ഇവിടേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങളും ദീക്ഷിത് പങ്ക് വയ്ക്കുന്നുണ്ട്. ഇവിടേക്ക് വരാന്‍ ഈജിപിഷ്യന്‍ സൈന്യം തനിക്ക് അനുവാദം തന്നിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്.
ഇതൊരു ഐതിഹാസികമായ യാത്രയായിരുന്നുവെന്നും അബു സിംബലില്‍ നിന്നും പുലര്‍ച്ചെ നാലിനായിരുന്നു അത് ആരംഭിച്ചിരുന്നതെന്നും ദീക്ഷിത് വിവരിക്കുന്നു. അവിടുത്തെ മിലിട്ടറി ഏരിയകളുടെ ഫോട്ടോ എടുക്കരുതെന്നും ഒരു ദിവസത്തിനകം മടങ്ങിയെത്തണമെന്നും വിലയേറിയ വസ്തുക്കള്‍ കൊണ്ട് പോകരുതെന്നുമുള്ള മൂന്ന് നിര്‍ദ്ദേശങ്ങളായിരുന്നു തനിക്ക് ഈജിപ്ഷ്യന്‍ സൈന്യമേകിയിരുന്നതെന്നും ദീക്ഷിത് പറയുന്നു.



No comments:

Post a Comment