Saturday, 11 November 2017

പെട്രോൾ പമ്പുകളിൽ നിങ്ങൾ പറ്റിക്കപ്പെടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ദിക്കുക… , അധ്വാനിച്ച് ഉണ്ടാക്കുന്ന പണം വെറുതെ പാഴാക്കരുത് !!


ശ്രദ്ധിക്കുക !!! പെട്രോളും ഡീസലും അടിക്കുന്നവര്‍ നൂറിനും അമ്പതിനും അടിക്കല്ലേ കേട്ടോ രിദ്ര രേഖയ്ക്ക് താഴേ റേഷൻ പോലും വാങ്ങാൻ സബ്സിഡി നല്കുന്ന രാജ്യത്താണ്‌ ജനത്തേ കൊല്ലുന്ന വിലയിൽ പെട്രോളൂം ഡീസലും വില്ക്കുന്നത്.

ചില പമ്പുകളില്‍ പെട്രോള്‍ അടിക്കുന്ന സാധനത്തില്‍ കൃതിമത്വം കാണിച്ചു നമ്മളെ പറ്റിക്കുന്നു ഇവിടെയാണ്‌ പട്ടിണി പാവങ്ങൾ ലോകത്ത് ഏറെയുള്ള നമ്മുടെ രാജ്യത്തേ എണ്ണവിലയുടെ കൊള്ള തിരിച്ചറിയേണ്ടത് സുഹൃത്തുക്കളേ പമ്പില്‍ പെട്രോളിലും ഡീസലിലും അവര്‍ മായം ചേര്‍ക്കുന്നു അത് കൊണ്ട് നിങ്ങള്‍ അമ്പതു നൂറു രൂപക്ക് പെട്രോള്‍ അടിക്കാതെ അമ്പതി അഞ്ചു നൂറ്റിപത്തു എന്നിങ്ങനെ മാറി അടിക്കുക
കാരണം 90% ആളുകളും പെട്രോൾ അടിക്കുന്നത് ഒരു റൌണ്ട് ഫിഗറിൽ ആയിരിക്കും 50,80,100,150 ,500,etc..അതുകൊണ്ട് തന്നെ പെട്രോൾ പമ്പ് ഉടമകൾ ഈ പണത്തിനുള്ള പെട്രോൾ നേരത്തെ തന്നെ മുൻകൂട്ടി സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടാകും. ഇത് എല്ലാ പമ്പിലെയും കാര്യം അല്ല ,എന്നിരുന്നാലും നമ്മൾ എത്രതവണ ഇത്തരത്തിൽ പറ്റിക്കപെട്ടിട്ടുണ്ടാകും ?
അതുകൊണ്ട് അടുത്ത തവണ പെട്രോൾ അടിക്കുമ്പോൾ അടിക്കുന്ന തുക മാറ്റി നോക്കുക . 50 ൽ നിന്നും 55 അയോ 65 99 ഇങ്ങനെ അടിക്കുക.. അപ്പോൾ ആ തുകയ്ക്ക് തുല്യമായ പെട്രോൾ ലഭിക്കും

ഇതുകൂടാതെ ,

പെട്രോള്‍ നിറയ്ക്കുന്ന യന്ത്രത്തിലെ ഡിസ്‌പ്ലെ മാത്രമാണ് നിങ്ങള്‍ നോക്കുക. അതിനുമപ്പുറം റിമോട്ട് കണ്‍ട്രോള്‍ ചിപ്പ് ഉപയോഗിച്ച് നിറയ്ക്കുന്ന അളവില്‍ കുറവ് വരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് കഴിഞ്ഞ ദിവസം വിവിധ പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി നടത്തിയ പരിശോധനയിലാണ് അതീവ രഹസ്യമായി ഉപഭോക്താവിനെ പറ്റിക്കുന്തായി കണ്ടെത്തിയത്.
ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്ന പണത്തിനുള്ള പെട്രോള്‍ നല്‍കാതെയാണ് തട്ടിപ്പ്. മെഷീനുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചിപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. പ്രതിമാസം 200 കോടി രൂപ ഇത്തരത്തില്‍  പെട്രോള്‍ പന്പ് ഉടമകള്‍ തട്ടിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തെ 80 ശതമാനം പെട്രോള്‍ പമ്പ് ഉടമകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നവരാണെന്ന് യുപി സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടത്തി.

തട്ടിപ്പുമായി ബന്ധപ്പെട്ട് 23 പേരെ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ നാലു പെട്രോള്‍ പമ്പ് ഉടമകളും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുകളും റെയ്ഡുകളുമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
വെട്ടിപ്പ് ഇങ്ങനെ
പെട്രോള്‍ പമ്പിലെ മെഷിനിലുള്ള ഡിസ്‌പ്ലെ നോക്കിയാല്‍ തട്ടിപ്പ് അറിയാന്‍ കഴിയില്ല
ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന യന്ത്രത്തില്‍ രഹസ്യമായി ചിപ്പ് സ്ഥാപിക്കുന്നു. ഇതിലൂടെ പെട്രോളിന്റെ അളവില്‍ അഞ്ച് മുതല്‍ പത്ത് വരെ കുറവുവരുത്താന്‍ കഴിയുന്നു.

ചിപ്പിനായി മുടക്കേണ്ടത് 3000 രൂപ മാത്രം.

പെട്രോള്‍ പമ്പുകളില്‍ വ്യാപകമായി ചിപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ്  സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സിന്റെ കണ്ടെത്തല്‍. ഇതിലൂടെ പ്രതിമാസം 14 ലക്ഷം രൂപവരെ പമ്പുകള്‍ ലാഭിക്കുന്നുണ്ടെന്നും ടാസ്‌ക് ഫോഴ്‌സ് പറയുന്നു.
അധ്വാനിച്ചു സമ്പാദിക്കുന്ന പണം വെറുതെ പമ്പ് മുതലാളി മാർക്ക് നൽകാതിരിക്കുക


No comments:

Post a Comment