Monday 6 November 2017

അടുത്ത ദുഖവെള്ളിയാഴ്ച്ചയ്ക്ക് മുന്‍പ് വലിയ ഭൂകമ്പവും, കൊടുങ്കാറ്റും കേരളത്തെ കീഴടക്കുമെന്ന് ഉഴവൂര്‍ വിജയന്റെയും, ഐവി ശശിയുടെയും മരണം പ്രവചിച്ച യുവാവിന്റെ വെളിപ്പെടുത്തല്‍

കോട്ടയം: വരും ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത് വലിയ പ്രകൃതി ദുരന്തങ്ങള്‍ക്കാണെന്ന പ്രവചനവുമായി ദൈവത്തിന്റെ ദൂതന്‍ എന്ന് അവകാശപ്പെടുന്ന യുവാവ്. അടുത്ത് തന്നെ വലിയ നാശനഷ്ടം വിതയ്ക്കുന്ന ഭൂകമ്പം കേരളം നേരിടുമെന്നും, വരുന്ന ദുഖവെള്ളിയാഴ്ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് കേരളത്തെ കശക്കിയെറിയാന്‍ കെല്‍പ്പുള്ള കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ദൈവത്തിന്റെ ദൂതന്‍ അവകാശപ്പെടുന്നത്.

മലയാറ്റൂര്‍ മലയുടെ വിജനമായ പ്രദേശത്ത് ആകാശത്തിലേക്ക് നോക്കി പ്രാര്‍ത്ഥിക്കുന്നതിന് ഇടയിലാണ് ഇത്തരം കാര്യങ്ങള്‍ ദൈവം കാണിച്ച് തന്നതൊണ് ജീസസ് വിഷന്‍ എന്ന അത്മായ സംഘടനയുടെ സന്യാസിയായ യുവാവ് പറയുന്നത്. പ്രകൃതി ദുരന്തങ്ങളെ കൂടാതെ ഒട്ടേറെ മറ്റ് പ്രവചനങ്ങളും വീഡിയോയില്‍ ഇദ്ദേഹം നടത്തുന്നുണ്ട്.
പ്രശസ്തരായ മൂന്ന് വ്യക്തികളുടെ മരണം ഉടന്‍ കേരളത്തിലുണ്ടാകുമെന്നും, അതില്‍ ഒരാളുടെ മരണവാര്‍ത്ത മാധ്യമങ്ങളിലൂടെ അറിയുമ്പോള്‍ മലയാളികള്‍ വിറങ്ങലിച്ച് നില്‍ക്കുമെന്നും ദൂതനെ ദൈവം അറിയിച്ചതായി വീഡിയോയില്‍ അവകാശപ്പെടുന്നു. മോഡി സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയില്‍ പോലും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് പോലും യുവാവിന് ദര്‍ശനം ലഭിച്ചിട്ടുണ്ട്.
ഇത് കൂടാതെ കേരളത്തിലോ, ഇന്ത്യയിലോ മൂന്ന് ഗോപുരങ്ങളുടെ അകമ്പടിയോടെ പണിയാനിരിക്കുന്ന കൂറ്റന്‍ ദേവാലയത്തിന്റെ പണി പൂര്‍ത്തിയാകുന്നതും കത്തോലിക്ക സഭയെ കാത്തിരിക്കുന്നത് വളരെ ദുഖകരമായ വാര്‍ത്തയാണെന്നും ഇദ്ദേഹം പ്രവചിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവിന്റെ അനുവാദമില്ലാത്തതിനാല്‍ ഈ ദര്‍ശനത്തെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് യുവാവ് പറയുന്നത്.
ഇടതുപക്ഷ പൊതുപ്രവര്‍ത്തകനും, പ്രമുഖ ചലച്ചിത്ര സംവിധായകനും മരിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഴവൂര്‍ വിജയനും, ഐവി ശശിയും പ്രവചിച്ച അതേ തിയതിയില്‍ മരണപ്പെടുന്നതെന്ന് പോലും ദൈവദൂതനായ യുവാവ് അവകാശപ്പെടുന്നത്. വീഡിയോയുടെ അവസാന നിമിഷം മഴക്കാറ് മൂടുന്ന ആകാശത്തെ നോക്കി തന്റെ പ്രവചന സമയം മേഘങ്ങള്‍ ഇരുണ്ട് കൂടുമെന്ന് ദൈവം സൂചിപ്പിച്ചിരുന്നു എന്ന് ഉരുവിട്ടാണ് യുവാവ് തന്റെ ദൈവദര്‍ശനങ്ങള്‍ അസാനിപ്പിക്കുന്നത്.


No comments:

Post a Comment