എല്ലാവരുടെയും ജീവിതത്തിൽ വിവാഹത്തിന് അത്യന്താപേക്ഷിതമായ ഒരു സ്ഥാനമാണ് കൽപ്പിച്ചിട്ടുള്ളത്. അതിനാൽ തന്നെ തങ്ങളുടെ വിവാഹ കാര്യങ്ങൾ അറിയുവാനായി ആകാംക്ഷ പ്രകടമാക്കാറുമുണ്ട്. അത്തരത്തിൽ ജനനതീയതി പ്രവചിക്കുന്ന വിവാഹ കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ജനനതീയ്യതി ഒറ്റസംഖ്യയാക്കി കണക്കാക്കുമ്പോൾ 8,3,6 9 എന്നീ സംഖ്യകൾ പരമ്പരയായി വരികയോ അവയിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലും കടന്നുകൂടുകയോ ചെയ്തേക്കാം.
എന്നാൽ ചില അവസരങ്ങളിൽ, എട്ട് എന്ന സംഖ്യ വിവാഹം താമസിപ്പിക്കാൻ ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അത്തരക്കാര്‍ക്ക് വിവാഹക്കാര്യമടുക്കുമ്പോൾ കാര്യമായ പ്രശ്നങ്ങളെ നേരിടേണ്ടി വരും. സംഖ്യാജ്യോതിഷ പ്രകാരം 8,3,6,9 എന്നീ സംഖ്യകൾ ജനനതീയതിയിൽ സാന്നിധ്യമറിയിക്കുന്നുണ്ടെങ്കിൽ വിവാഹത്തിന് ക്ലേശമുണ്ടാകാം. ഉദാഹരണം പറയുമ്പോൾ പന്ത്രണ്ട് എന്ന തീയതിയാണ് ജന്മതീയതിയെങ്കിൽ അതിനെ ഒറ്റസംഖ്യയാക്കിയാൽ മൂന്ന് എന്ന ഉത്തരമാണ് കിട്ടുന്നത്. അതിന് സമാനമായ 12-12-1988(3-3-8), 24-6-1989(6-6-9), 12-7-1980(3-7-9), 27-10-19869(9-1-6),18-2-1989(9-2-9) എന്നീ ജന്മതീയതികൾ ഉദാഹരണമായി കണക്കാക്കാവുന്നതാണ്. വിവാഹതീയ്യതിയുടെ ആകെത്തുക 4,13,22,31
എന്നിവയാണെങ്കിൽ ദമ്പതികൾ ജീവിതത്തിലുടനീളം സാമ്പത്തികബുദ്ധിമുട്ട് നേരിടേണ്ടതായി വരും. സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബജീവിതം അവര്‍ക്ക് സ്വപ്നംകാണാൻ പോലും സാധിക്കില്ല. ഇത്തരക്കാരുടെ ദാമ്പത്യജീവിതത്തിന്‍റെ പരിസമാപ്തി വേര്‍പിരിയലിലായിരിക്കും കലാശിക്കുക. വിവാഹതീയതിയ്ക്ക് ദമ്പതികളുടെ ജീവിതത്തെ സ്വാധീനിക്കാൻ പോലുമുളള കഴിവുണ്ട്. അതിനാൽ 4,5,8 എന്നീ തീയ്യതികളിൽ വിവാഹിതരാകുന്നത് ഒഴിവാക്കുക.
4,13,22,31,5,14,23 എന്നീ തീയ്യതികളിലോ 8,17,26. തീയ്യതികളിലോ വിവാഹിതരാകുന്നവര്‍ക്ക് അശുഭകാരികളായ സന്ദര്‍ഭങ്ങളെ നിരന്തരം നേരിടേണ്ടി വരും.
വിവാഹതീയ്യതിയെ കൂട്ടുമ്പോൾ 8,17,26 എന്നീ തീയതികൾ വരുന്നെങ്കിൽ ദമ്പതികൾ കേവലം എട്ട് വര്‍ഷത്തിനുള്ളിൽ വിവാഹബന്ധം വേര്‍പെടുത്തുമെന്നാണ് കാണുന്നത്. ഈ ദിവസങ്ങളിൽ വിവാഹിതരായവര്‍ക്ക് മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. മാതാപിതാക്കളുടെയോ ബന്ധുക്കളുടെയോ മരണം മൂലം ഈ തീയതികളിൽ വിവാഹിതരായ ദമ്പതികൾ പിരിയാൻ പോലും സാധ്യത കാണുന്നു.
സംഖ്യാജ്യോതിഷ പ്രകാരം 4,5,8 എന്നീ തീയതികൾ വിവാഹത്തിന് അനുകൂലമല്ല. ഈ ദിവസങ്ങൾ അശുഭകരമാണെന്നാണ് ജ്യോതിഷപണ്ഡിതര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ദിവസങ്ങളിൽ വിവാഹിതരായാൽ ജീവിതത്തിലുടനീളം അതികഠിനമായ ദുരിതം അനുഭവിക്കേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ഈ തീയതികളിൽ നിങ്ങളുടെ സുന്ദരനിമിഷങ്ങളെ ചേര്‍ത്ത് വെച്ച് അബദ്ധം പിണയരുത്. രണ്ട് അക്കങ്ങൾ തമ്മിൽ കൂട്ടുമ്പോഴും ഈ സംഖ്യകൾ കിട്ടുന്നെങ്കിൽ ആ ദിവസവും വിവാഹത്തിനായി പരിഗണിക്കരുത് എന്ന് സംഖ്യാജ്യോതിഷം പറയുന്നു.

No comments:
Post a Comment