Saturday, 11 November 2017

ഇന്ത്യന്‍ സ്‌പോട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്

ഇന്ത്യന്‍ സ്‌പോട്‌സ് ഓണേഴ്‌സിന്റെ മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം മഞ്ഞപ്പടയ്ക്ക്
മുംബൈ: വിരാട് കോലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്കെ ഗ്രൂപ്പും ചേര്‍ന്ന് നല്‍കുന്ന മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരായ മഞ്ഞപ്പടയ്ക്ക്. മുംബൈയില്‍നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്.

ഇന്ത്യന്‍ സ്‌പോട്‌സ് ഓണേഴ്‌സ് പുരസ്‌കാരം എന്ന പേരിലാണ് മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്‌കാരം നല്‍കുന്നത്. പ്രഖ്യാപന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് മഞ്ഞപ്പട വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു.

ഭാരത് ആര്‍മി എന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍, നമ്മ ടീം ആര്‍ബിസി എന്ന റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍, വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ബംഗലുരു ഐഎസ്എല്‍ ടീമിന്റെ ആരാധകര്‍ എന്നിവരോടാണ് മഞ്ഞപ്പട ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കൊച്ചിയിലെ ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ മഞ്ഞപ്പടയിലെ അംഗങ്ങളും ആരാധകരും.

No comments:

Post a Comment