കോടതിയും പറഞ്ഞത് തോമസ് ചാണ്ടി അനുപമയെ പോയി കാണാന്‍... മായം ചേര്‍ക്കുന്നവരുടെ കണ്ണിലെ കരടായ അനുപമ വളര്‍ന്നത് തീയിലൂടെ
ഗതാഗത മന്ത്രി തോമസ് ചാണ്ടി ഗതികെട്ട് രാജി വയ്ക്കാന്‍ ശ്രമിക്കവേ എല്ലാത്തിനും കാരണമായ ഒരു പുലിക്കുട്ടിയെ ഓര്‍ക്കുകയാണ്. മറ്റാരുമല്ല ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി. അനുപമ. അനുപമയുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കുന്നത്. മന്ത്രിയായ തോമസ് ചാണ്ടി അനുപമയോടാണ് പരാതി പറയേണ്ടതെന്നാണ് ഹൈക്കോടതി പോലും പറഞ്ഞത്. പിണറായി മന്ത്രി സഭയിലെ ഒരു മന്ത്രിയേയാണ് അഴിമതിയുടെ പേരുപറഞ്ഞ് അനുപമ എഴുതിത്തള്ളിയത്.
ഇപ്പോള്‍ ആളുകള്‍ ഏറ്റവുമധികം അന്വേഷിക്കുന്നത് ഈ പുലിക്കുട്ടിയേയാണ്. ആരാണ് അനുപമ?
സിവില്‍ സര്‍വ്വീസില്‍ നാലാം റാങ്കുകാരിയായ ടി.വി. അനുപമ ഇപ്പോള്‍ ആലപ്പുഴ ജില്ലാ കളക്ടറാണ്. ഒരു നിയോഗം പോലെയാണ് ഐഎഎസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. വിജിലന്‍സില്‍ സിഐ ആയിരുന്ന പിതാവിനെ കീഴുദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ കുട്ടിയായിരുന്ന അനുപമ തമാശയായി പറയുമായിരുന്നു. ഞാന്‍ വലുതായാല്‍ അച്ഛന്‍ എന്നെ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. തമാശ കാര്യമായി. അനുപമ വലുതായി, തലശേരി സബ്കലക്ടറോളം. പക്ഷേ, മകളെ സല്യൂട്ട് ചെയ്യാനുള്ള ഭാഗ്യം പിതാവിന് വിധി നല്‍കിയില്ല. മകള്‍ സിവില്‍ സര്‍വീസ് നേടുന്നതിനു മുന്‍പ് അദ്ദേഹം മരിച്ചു.
മലപ്പുറം ജില്ലയിലെ മാറഞ്ചേരി പനമ്പാട് പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെയും ഗുരുവായൂര്‍ ദേവസ്വം എന്‍ജിനീയര്‍ രമണിയുടെയും മകള്‍ എന്നും റാങ്കുകളുടെ കൂട്ടുകാരിയായിരുന്നു. എസ് എസ് എല്‍സി പരീക്ഷയില്‍ 13ആം റാങ്കും പ്ലസ് ടുവിനു മൂന്നാം റാങ്കും നേടിയിട്ടുള്ള അനുപമ 2010ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയത് നാലാം റാങ്കും നേടി. ആദ്യ ശ്രമത്തിലാണ് അനുപമ ഈ നേട്ടം കൈയെത്തിപ്പിടിച്ചത്.
പൊന്നാനി വിജയമാതാ സ്‌കൂളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. ഗോവ ബിറ്റ്‌സ് പിലാനി കോളജില്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി 2008 ജൂലൈയില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പ് തുടങ്ങി. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി, പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹി എഎല്‍എസ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം. ജ്യോഗ്രഫിയും മലയാള സാഹിത്യവുമായിരുന്നു അനുപമ ഇഷ്ടവിഷയങ്ങളായി തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടൂറിസം വികസന സാധ്യതകളെക്കുറിച്ചും ഗോവയിലെ ഭാഷ, സാമൂഹിക സ്ഥിതി എന്നിവയെക്കുറിച്ചുമായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങളേറെയും. ആ കടമ്പകളെല്ലാം കടന്നാണ് അനുപമ ഇന്നത്തെ നിലയിലെത്തിയത്.
കേരളത്തിലെ ഏറ്റവും അപ്രധാനമായ തസ്തികയായിരുന്നു ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. പക്ഷേ ഇവിടെ ടിവി അനുപമയെത്തിയപ്പോള്‍ സര്‍ക്കാരുകള്‍ വെള്ളം കുടിച്ചു. പണം നല്‍കിയ മാഫിയയ്ക്ക് വേണ്ടി അവര്‍ക്ക് ഒന്നും ചെയ്യാനായില്ല. ജനരോഷം ഭയന്ന അനുപമയെ തൊടാനും കഴിഞ്ഞില്ല. ഇതിനിടെയാണ് അനുപമ പ്രസവാവധിയില്‍ പോയത്. ഇതോടെ ഭക്ഷ്യസുരക്ഷയില്‍ പുതിയ ഉദ്യോഗസ്ഥരെത്തി. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ അനുപമയ്ക്ക് കാര്യമായ വകുപ്പൊന്നും നല്‍കിയതുമില്ല.

മന്ത്രിയ്‌ക്കെതിരെ കൈയേറ്റ ആരോപണങ്ങള്‍ സജീവമാകുമ്പോഴാണ് ആലപ്പുഴയിലെ റവന്യൂ വകുപ്പിന്റെ തലപ്പത്ത് അനുപമ എത്തിയത്. കൈയേറ്റ ഭൂമിയെന്ന് ആരോപണമുള്ള മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ ടി.വി. അനുപമയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സന്ദര്‍ശനം നടത്തി.
ആര്‍ക്കും വഴങ്ങാത്ത ഉദ്യോഗസ്ഥ കൈയേറ്റത്തില്‍ തോമസ് ചാണ്ടിക്കെതിരെ റിപ്പോര്‍ട്ട് നല്‍കി. ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ വിവാദമായ റോഡു നിര്‍മ്മാണം, കായല്‍ കയ്യേറ്റം, ദേശീയ ജലപാത ആഴംകൂട്ടലിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണു നിക്ഷേപിച്ച സംഭവം എന്നിവയാണു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് പല തലത്തിലും പ്രഷര്‍ വന്നെങ്കിലും അനുപമ തളര്‍ന്നില്ല. തോമസ് ചാണ്ടിയുടെ കൈയ്യേറ്റങ്ങള്‍ അക്കമിട്ടു നിരത്തി.
അനുപമ അനുകൂല റിപ്പോര്‍ട്ട് കൊടുത്താല്‍ എല്ലാ പ്രശ്‌നവും തീരുമായിരുന്നു. ഈ റിപ്പോര്‍ട്ട് എതിരായാല്‍ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിയും വരുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് നല്‍കിയത്. അതു പോലെ തന്നെ സംഭവിച്ചു.
മാലിന്യം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങളാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചത്. കേരളത്തിലെ തിന്മേശകളില്‍ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ. കളക്ടറായപ്പോഴും ഈ നിലപാട് തന്നെ തുറന്നു. കായല്‍ രാജാവിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ് അനുപമ എന്ന പുലിക്കുട്ടി.
real paying online jobs - www.gsujinbiblestudies.blogspot.com
ReplyDelete