Monday, 20 November 2017

ഐ.എസ് ഭീകരരെ രക്ഷിക്കാന്‍ അമേരിക്ക ഒത്തുകളിച്ചെന്ന് ബി.ബി.സി റിപ്പോര്‍ട്ട്

ഐ.എസ് ഭീകരരെ രക്ഷിക്കാന്‍ അമേരിക്ക ഒത്തുകളിച്ചെന്ന് ബി.ബി.സി റിപ്പോര്‍ട്ട്
ലണ്ടന്‍: ആഗോള ഭീകരസംഘടനയായ ഐ.എസിന്റെ രൂപീകരണത്തിനു പിന്നില്‍ അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും കറുത്ത കരങ്ങളുണ്ടെന്ന റിപ്പോര്‍ട്ടിന് ബലം നല്‍കുന്ന പുതിയ തെളിവുകള്‍ പുറത്ത്. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍നിന്ന് ഭീകരരെ രക്ഷിക്കാന്‍ സഹായിച്ചത് അമേരിക്കന്‍ സൈന്യമാണെന്ന് ബിബിസി പറയുന്നു. ബ്രിട്ടീഷ് സൈന്യവും ഐ.എസിന് സഹായം നല്‍കി. സിറിയയിലെ റാഖയില്‍നിന്ന് ഭീകരരെ പുറത്തുകടക്കാന്‍ സഹായിച്ചത് അമേരിക്കയും ബ്രിട്ടനുമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭീകരരെയും അവരുടെ കുടുംബാംഗങ്ങളെയും യു.എസ് സേന രക്ഷിച്ചു. ഇതുസംബന്ധിച്ച് യു.എസ് സേന വിളിച്ച യോഗത്തില്‍ കുര്‍ദിഷ് സേനയും പങ്കെടുത്തിരുന്നു. റാഖയില്‍നിന്ന് ഭീകരരെ സുരക്ഷിതമായി പുറത്തുകൊണ്ടുപോകാന്‍ യു.എസ് സേന അകമ്പടി പോകുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. യുഎസ് സഹായിക്കുന്ന ദൃശ്യങ്ങളും തെളിവായി റഷ്യ പുറത്തുവട്ടിട്ടുണ്ട്.
നവംബര്‍ 14 നാണ് യു.എസ് സേന അകമ്പടി പോകുന്ന ആകാശദൃശ്യങ്ങള്‍ പുറത്തുവന്നത്.
എന്നാല്‍ ദൃശ്യങ്ങള്‍ കൃത്രിമാണെന്നും വീഡിയോ ഗെയിമിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് റഷ്യ പുറത്തുവിട്ടിരിക്കുന്നതെന്നും യുഎസ് വൃത്തങ്ങള്‍ പ്രതികരിച്ചു.

കഴിഞ്ഞ മാസം സിറിയയിലെ റാഖയില്‍ നിന്ന് നൂറുകണക്കിന് ഐഎസ് ഭീകരര്‍ പലായനം ചെയ്തത് യു.എസ്, യു.കെ സുരക്ഷാ സേനയുമായി ഉണ്ടാക്കിയ ഉടമ്പടിയുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ട്.

ഫ്രാന്‍സ്, തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്താന്‍, യമന്‍, സഊദി അറേബ്യ, ചൈന, തുനീഷ്യ, ഈജിപ്ത് എന്നിവടങ്ങളില്‍നിന്നുള്ള ഐ.എസ് തീവ്രവാദികളെയാണ് യു.എസ് രക്ഷപ്പെടുത്തിയത്. വന്‍ ആയുധ ശേഖരവുമായാണ് ഇവര്‍ പുറത്തുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


അതേസമയം, ഇതേവിഷയത്തില്‍ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയും വിവാദമായിരുന്നു. ‘റാഖാസ് ഡേര്‍ട്ടി സീക്രട്ട്’ എന്ന പേരില്‍ ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററിയിലാണ്,  മിഡിലീസ്റ്റില്‍ യുഎസ് നടത്തുന്ന കള്ളത്തരങ്ങളെ പുറത്തു കാണിക്കുന്നത്.

കാലിഫേറ്റിന്റെ ശക്തികേന്ദ്രമായ റാഖയില്‍നിന്നു അമേരിക്കന്‍, ബ്രിട്ടീഷ്, കുര്‍ദിഷ് സേനകള്‍ ഐഎസ് ഭീകരരെ രക്ഷപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫ്രാന്‍സ്, തുര്‍ക്കി, അസര്‍ബൈജാന്‍, പാകിസ്താന്‍, യമന്‍, സഊദി അറേബ്യ, ചൈന, തുനീഷ്യ, ഈജിപ്ത് എന്നിവടങ്ങളില്‍നിന്നുള്ള ഐ.എസ് തീവ്രവാദികളാണിവരെന്നും. വന്‍ ആയുധ ശേഖരവുമായാണ് ഇവര്‍ പുറത്തുപോയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പലായനം ചെയ്യുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ ട്രക്കുകളിലാണ് ഭീകരര്‍ രക്ഷപ്പെട്ടത്. ഇവരുടെ വാഹനങ്ങളില്‍ വന്‍ തോതില്‍ ആയുധങ്ങളും കടത്തിയിരുന്നതായും ഇതാണ് റാഖയില്‍ സഖ്യസേന വിജയത്തിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

No comments:

Post a Comment