Friday 3 November 2017

ഖുർആനിൽ പരാമർശിച്ച വർണ്ണാഭമായ പർവ്വതനിരകൾ കണ്ടെത്തി

റിയാദ് : ഖുർആൻ വാക്യങ്ങൾ വീണ്ടും വിസ്മയം തീർക്കുന്നു.പ്രകൃതിയിൽ കാണപ്പെടുന്ന മനോഹരമായ അത്ഭുതങ്ങൾ വിശദമായി തന്നെ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. വർണശബളമായ മലകളാണ് അതിലൊന്ന്. ചുവപ്പും വെള്ളയും കറുപ്പും നിറങ്ങളുള്ള വ്യത്യസ്ത പാളികൾ നിറഞ്ഞ മലനിരകളെയാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ സൂറത്തുല്‍ ഫാത്വിറില്‍ പറയുന്നു:
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് അത് മുഖേന വ്യത്യസ്ത വർണങ്ങളുള്ള പഴങ്ങൾ നാം ഉൽപാദിപ്പിച്ചു. പർവതങ്ങളിലുമുണ്ട് വെളുത്തതും ചുകന്നതുമായ നിറഭേദങ്ങളുള്ള പാതകള്‍. കറുത്തിരുണ്ടവയുമുണ്ട്. (അധ്യായം 35, വാക്യം 27 )
പടിഞ്ഞാറൻ ചൈനയിലെ പെറുവിലാണ് ഈ വിസ്മയാവഹമായ റെയിൻബോ പർവതങ്ങൾ പര്യവേക്ഷകര്‍ കണ്ടെത്തിയത്.
ഫോബ്സ് മാസികയിൽ ട്രെവർ നൈസ എന്ന പര്യവേക്ഷക എഴുതി: “ചൈനയിലെ റെയിൻബോ മൗണ്ടൻസ് ഓഫ് ഷാംഗ്ഗി ഡാൻക്സിയ ലാൻഡ് ഫോർ ജിയോളജൽ പാർക്ക് ലോകത്തെ ഒരു ഭൗമശാസ്ത്ര വിസ്മയമാണ്. ഈ പ്രശസ്തമായ ചൈനീസ് പർവതങ്ങൾ റോളിങ് പർവതങ്ങളുടെ മുകളില്‍ വരച്ചിരിക്കുന്ന മഴവില്ല് പോലെ തോന്നിപ്പിക്കുന്നു”

No comments:

Post a Comment