Saturday 18 November 2017

അമ്മേ, അമ്മേ...ഈ ''ബലാത്സംഗം'' എന്ന് വച്ചാല്‍ എന്താമ്മേ? 8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തില്‍ അമ്മ ഒന്നു പതറി - തീര്‍ച്ചയായും വായിച്ചിരിക്കണം ഈ കുറിപ്പ്

അമ്മേ, അമ്മേ...ഈ ''ബലാത്സംഗം'' എന്ന് വച്ചാല്‍ എന്താമ്മേ? 8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തില്‍ അമ്മ ഒന്നു പതറി - തീര്‍ച്ചയായും വായിച്ചിരിക്കണം ഈ കുറിപ്പ്
അമ്മേ, അമ്മേ...ഈ ''ബലാത്സംഗം'' എന്ന് വച്ചാല്‍ എന്താമ്മേ? 8 വയസ്സുള്ള ശ്രുതിമോളുടെ ചോദ്യത്തില്‍ അമ്മ ഒന്നു പതറി എന്താ മോളെ നീ ചോദിച്ചെ? എന്റെ ക്ലാസ്സിലെ കൂട്ടുകാരി ശാലുമോള്‍ മരിച്ചത് ഒരാള്‍ പിടിച്ചോണ്ട് പോയി ബലാത്സംഗം ചെയ്തിട്ടാന്ന് ടീച്ചര്‍മാര്‍ പറയുന്നത് കേട്ടമ്മേ.എങ്ങനാമ്മേ ഈ ബലാത്സംഗം ചെയ്താല്‍ മരിച്ചു പോകുന്നേ? എന്നേം അങ്ങനെ ആരേലും ചെയ്യുവോ അമ്മേ.

മോളുടെ ചോദ്യത്തിന് എങ്ങനെ മറുപടി പറയണമെന്നറിയാതെ അമ്മ അജിത ആകെ വെട്ടിലായി . എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഈ കുട്ടിയെ. ഏതൊരു കുട്ടിയും ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യം. മോളിപ്പോ സ്‌കൂളിലേക്കു ചെല്ല് ...വൈകുന്നേരം വരുമ്പോള്‍ പറഞ്ഞു തരാട്ടോ ശരി അമ്മേ.. ശ്രുതിമോള്‍ സ്‌കൂളില്‍ പോയതിനു ശേഷം അജിതക്ക് മോളുടെ ചോദ്യത്തെക്കുറിച്ചായി ചിന്ത . എങ്ങനെ കുട്ടിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കും. കാര്യങ്ങളൊക്കെ കുട്ടികള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു.
സ്‌കൂള് വിട്ടപ്പോള്‍ ചെറിയ ചാറ്റല്‍ മഴയെ ഉണ്ടാരുന്നുള്ളു. ശ്രുതിമോള്‍ മഴ നനയാന്‍ ഇഷ്ടായോണ്ട് തുള്ളിച്ചാടി വീട്ടിലേക്കു നടന്നു. കുറച്ച് ദൂരം നടന്നപ്പോഴേക്കും ആകെ നനഞ്ഞ് കുതിര്‍ന്നിരുന്നു. കൂട്ടുകാരെല്ലാം പല വഴിക്കായി തിരിഞ്ഞു പോയി ..വീട്ടിലേക്കിനി കുറച്ച് ദൂരം കൂടിയുണ്ട്. 4 മണി കഴിഞ്ഞു ദൈവമേ , ശ്രുതിമോള് കുടയെടുക്കാതെയാ സ്‌കൂളി പോയിരിക്കുന്നത്. ആകാശം കറുത്തിരുണ്ടിരിക്കുന്നു , ഇപ്പോള്‍ ശക്തമായ മഴ പെയ്യും . എന്റെ കുട്ടി എവിടെയാണാവോ. രാവിലെ സ്‌കൂളില്‍ പോവുമ്പോള്‍ തെളിഞ്ഞ മാനമായിരുന്നു. അത് കൊണ്ട് കുടയെടുത്തില്ല. രണ്ടു കിലോമീറ്റര്‍ നടന്നു വേണം വീട്ടില്‍ എത്താന്‍. ദൈവമേ ശ്രീമോളെ കാത്തോളണേ . ശ്രുതിമോളുടെ അമ്മ അജിത വേവലാതിപ്പെടാന്‍ തുടങ്ങി.

നല്ല കാറ്റ് ശക്തിയായി വീശുന്നല്ലോ ദൈവമേ. അവളിപ്പോ പകുതി ദൂരമേ ആയിട്ടുണ്ടാവുകയുള്ളു , വീട്ടിലെത്താന്‍ ഇനിയും 1 കിലോ മീറ്റര്‍ ഉണ്ട് . നെഞ്ചിടിപ്പ് കൂടിയ അമ്മ കുടയുമെടുത്തോണ്ട് ഓടി. അപ്പോഴേക്കും ശക്തമായ മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. വഴിയില്‍ വച്ച് അടുത്തുള്ള രണ്ട് ആണ്‍കുട്ടികള്‍ വരുന്നു .... ''മക്കളെ ശ്രുതിമോളെ കണ്ടോ..?''ഇല്ലല്ലോ ചേച്ചി''.

അജിത വേഗം വഴിയിലൂടെ നടക്കാന്‍ തുടങ്ങി. എട്ട് വയസ്സേ ഉണ്ടായിരുന്നുവെങ്കിലും 12 വയസ്സുള്ള ഒരു കുട്ടിയുടെ വളര്‍ച്ച ശ്രുതിമോള്‍ക്കുണ്ടായിരുന്നു.അതേ സമയം, ചാറ്റല്‍ മഴയില്‍ നനഞ്ഞൊട്ടിയ ശരീരവുമായി ഇടവഴിയിലൂടെ നടന്നു നീങ്ങിയ അവളുടെ ആ ശരീരം ഒരു കഴുകന്‍ കണ്ണുകള്‍ അവിചാരിതമായി കണ്ടത് അവളറിഞ്ഞില്ല.ആ കണ്ണുകളില്‍ അല്‍പ നേരത്തേക്കൊരു കാമ ഭാവം വിടര്‍ന്നുവോ അപ്പോഴേക്കും മഴ ആര്‍ത്തലച്ച് പെയ്യാന്‍ തുടങ്ങിയിരുന്നു.
അതൊന്നുമറിയാതെ ആര്‍ത്തലച്ച മഴയില്‍ അല്പം വിരണ്ടു പോയ ശ്രുതി മോള്‍ വഗം നടക്കാന്‍ തുടങ്ങി. ആ ഒരു നിമിഷ നേരത്തേക്ക് കാമത്താല്‍ അന്ധനായ അയ്യാള്‍ വേഗത്തില്‍ അവള്‍ക്കടുത്തേക്ക് നടന്നു നീങ്ങി. അപ്പോഴേക്കും ഇടിയും മിന്നലും ശക്തമായി തുടങ്ങി. ആകെ വിരണ്ടു പോയ ശ്രുതിമോള്‍ കരയാന്‍ തുടങ്ങി -അമ്മേ ....അച്ഛാ ....അവള്‍ നിലവിളിച്ചു കൊണ്ട് വേഗം നടക്കുന്നു.

പെട്ടെന്ന് തന്റെ പുറകില്‍ ആട്ടോ വരുന്നതറിഞ്ഞ ശ്രുതിമോള്‍ തിരിഞ്ഞു നോക്കി ...പരിചയമുള്ള മുഖം. ശ്രുതിമോളുടെ പേടി പകുതിയായി കുറഞ്ഞു ..... അവള്‍ അയ്യാളെ നോക്കി ഒന്ന് ചിരിച്ചു. അയാളില്‍ ചിരി വന്നില്ല. എങ്ങനെ വരും, പൊരിഞ്ഞ മഴയിലും അയ്യാളിലപ്പോള്‍ ആളി കത്തുന്നത് കാമത്തിന്റെ അഗ്നിയായിരുന്നു.

അവളെ പിടിച്ച് വലിച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോകാനായി കൈ നീട്ടിയതും , ഇതൊന്നുമറിയാതെ അവള്‍ ഒന്നുടെ ആ മുഖത്തേക്ക് നോക്കി ചിരിച്ചു, എന്നിട്ട് ചാടിക്കേറി ആ കൈകളില്‍ പിടിച്ചിട്ട് പറഞ്ഞു ''അങ്കിളേ , എനിക്ക് പേടിയാവുന്നു, വാ പോകാം , എന്നെ വീട്ടില്‍ കൊണ്ടാകുമോ''ശ്രുതിമോള്‍ തന്റെ കൈകളില്‍ പിടിച്ചത് കാമത്തിനല്ല സംരക്ഷണത്തിനാണെന്നു പെട്ടെന്ന് തന്നെ അയാള്‍ക്ക് ഒരു ബോധോദയമുണ്ടായി
പെട്ടെന്ന് അയ്യാളുടെ സുബോധം നേരെ വീണു. ആ ഭയാനകമായ ഇടിയും മിന്നലുമുള്ള മഴയില്‍ , പേടിച്ചരണ്ട ശ്രുതിമോള്‍ തന്നെ കണ്ടപ്പോള്‍ആശ്വാസം കൊണ്ട് കരച്ചില്‍ നിര്‍ത്തിയത് , തന്റെ അച്ഛനെ പോലൊരാള്‍ സംരക്ഷിക്കുമെന്നുള്ള ചിന്ത കൊണ്ടല്ലേ?ഈ ഒരവസ്ഥയില്‍ സംരക്ഷകനാകേണ്ട താന്‍ .. ആ പിഞ്ചു മേനിയിലും കാമം കണ്ടിരിക്കുന്നു. ഈശ്വരാ ഞാനത് ചെയ്തിരുന്നെങ്കില്‍.

ചിരിച്ചു നില്‍ക്കുന്ന ശ്രുതിമോളെ കണ്ടു അയ്യാള്‍ ചിരിക്കാന്‍ ശ്രമിച്ചു ... മോളെ ...വാ അങ്കിള്‍ കൂടെ വരാം ... തന്റെ കൈകളില്‍ മുറുകെ പിടിച്ച് മഴയത് നടക്കുന്ന ആ ശ്രുതിമോള്‍ തന്റെ അച്ഛനെ അയാളില്‍ കാണുകയായിരുന്നു.ഇനിയൊന്നും പേടിക്കാനില്ല എന്ന സുരക്ഷിതത്വ ബോധത്തോടെ.അപ്പോഴേക്കും തന്റെ മകളെ അയ്യാള്‍ അവളില്‍ കണ്ടിരുന്നു.

കുറച്ച് ദൂരം കഴിഞ്ഞപ്പോഴേക്കും തന്റെ അമ്മയതാ ഓടിവരുന്നു. ശ്രുതിമോള്‍ അടുത്ത വീട്ടിലെ ആള്‍ക്കൊപ്പം കൈ പിടിച്ച് വരുന്നത് കണ്ട അമ്മയുടെ ശ്വാസം നേരെ വീണു. ''ശ്രുതിമോള്‍ ഒത്തിരി പേടിച്ചിരുന്നു. ഞാന്‍ കടയില്‍ പോയി വരുന്ന വഴിക്കു കണ്ടു കൂടെ കൂട്ടി''അയ്യാള്‍ പറഞ്ഞൊപ്പിച്ചു ..അത് പറയുമ്പോള്‍ അയ്യാളുടെ ശബ്ദം ഇടറിയിരുന്നോ?ശ്രുതിമോള്‍ സന്തോഷത്തോടെ അമ്മക്കൊപ്പം വീട്ടിലേക്കു തിരിച്ചു.
വീട്ടില്‍ വന്ന അയ്യാള്‍ മുറിയില്‍ പോയി ഒത്തിരി കരഞ്ഞു .. ചിന്തയിലെങ്കിലും വലിയൊരപരാതം ചെയ്ത താന്‍ തന്റെ മക്കളുടെ അച്ഛന്‍ എന്ന സ്ഥാനത്തിനും യോഗ്യതയില്ല. കരഞ്ഞു പശ്ചാത്താപ വിവശനായ അയ്യാള്‍ ഉറങ്ങുകയായിരുന്ന സ്വന്തം മക്കളുടെ കാലു പിടിച്ച് മാപ്പു പറഞ്ഞു ....നെറ്റിയില്‍ ചുംബിച്ചു.അതെ അയ്യാള്‍ മാറി .... ആ മാറ്റം വികല ചിന്തയുള്ള എല്ലാവരിലും ഉണ്ടാവട്ടെ.

സംരക്ഷകനാകേണ്ടടത്ത് സംരക്ഷിക്കുക .. അതാണ് മനുഷ്യത്വം , അതാണ് സ്‌നേഹം .പുരുഷനാവുക , നന്മയുള്ളവനാവുക. പിന്നീടുള്ള ദിവസങ്ങളില്‍ ശ്രുതിമോള്‍ക്ക് അമ്മ ബലാത്സംഗം എന്താനെന്നും, ലൈംഗീക ചൂഷണം എങ്ങനെ തടയാമെന്നും അവള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു കൊടുത്തു. എന്ത് സംഭവിച്ചാലും വീട്ടില്‍ വന്നു പറയണമെന്നും ..ഒന്നും മറച്ച് വെയ്ക്കരുതെന്നും അവള്‍ക്കുപദേശിച്ചു കൊടുത്തു.......................................ജിജോ പുത്തന്‍പുരയില്‍

നാം നിത്യേനെ കേള്‍ക്കുന്ന ഒരു വാര്‍ത്ത ആയി മാറിയിരിക്കുന്നു ബലാത്സംഗം . സ്ത്രീകളോടും കൊച്ചു പെണ്കുട്ടികളോടുമുള്ള ആക്രമണങ്ങള്‍ ദിനം പ്രതി കൂടി കൊണ്ട് വരികയാണ് .ചെറിയ മക്കളെ പോലും ബോധവല്‍ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് .ക്ലാസിലെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു എന്ന വിവരം അറിയുന്ന എട്ടു വയസ്സുകാരിയുടെ മനസ്സില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ബാധ്യസ്ഥ ഇന്നത്തെ സമൂഹത്തിനുണ്ട്.

സമാനമായ അനുഭവങ്ങള്‍ അവളെയും തേടിയെത്താം എന്ന് കുരുന്നുകളെ മനസിലാക്കാന്‍ ബുദ്ധിമുട്ടുകയാണ് പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ .സ്‌കൂളിലേക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കുന്ന അമ്മമാരുടെ മനസ്സ് ഒരു അഗ്‌നിപര്‍വതം പോലെ ഉരുകി തീരും .തന്റെ മകള്‍ സുരക്ഷിതയായി തിരിച്ചെത്തുന്നത് വരെ ആ അമ്മയ്ക്ക് സ്വസ്ഥമായി ഒന്ന് ഇരിക്കാന്‍ ആവില്ല.

നേരം വൈകി സ്‌കൂളില്‍ നിന്നും എത്തുന്ന മകളെ ചീത്ത പറയുന്ന അമ്മയോട് പെണ്‍കുട്ടികള്‍ക്ക് ദേഷ്യം വരും .നേരം വൈകി വരുന്ന തന്റെ സഹോദരനെ താക്കീതു ചെയ്യാത്ത രക്ഷിതാക്കള്‍ തന്റെ സ്വാതന്ത്ര്യം നിഷേധിക്കുകയാണ് എന്ന തെറ്റിദ്ധാരണയില്‍ വരുന്ന ദേഷ്യം ആണിത് .ദേഷ്യപ്പെടുന്നതിനു പകരം പെണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് .

ചുറ്റുമുള്ള അരക്ഷിതമായ ലോകത്തെ കുറിച്ച് അവളെ പറഞ്ഞു മനസിലാക്കണം . വളരെ ചെറിയ പ്രായം മുതല്‍ക്കു തന്നെ താന്‍ ജീവിക്കുന്ന സമൂഹം സുരക്ഷിതമല്ല എന്ന് അവര്‍ക്ക് മനസിലാവുന്ന വിധം പറഞ്ഞു കൊടുക്കണം .എന്ത് തരത്തിലുള്ള ആക്രമണം ഉണ്ടായാലും വീട്ടില്‍ വന്നു പറയണം എന്ന് പെണ്‍കുട്ടികളെ ഉപദേശിക്കണം .

No comments:

Post a Comment