ഒരു റണ്‍ പോലും വിട്ടുകൊടുക്കാതെ ഒരു മത്സരത്തില്‍ പത്ത് വിക്കറ്റും സ്വന്തമാക്കിയ താരമെന്ന ബഹുമതിക്ക് ഉടമയായിരിക്കുകയാണ് രാജസ്ഥാനില്‍ നിന്നുള്ള ആകാശ് ചൗധരിയെന്ന പതിനഞ്ചുകാരന്‍.
ജയ്പൂരില്‍ നടന്ന ആഭ്യന്തര ട്വന്റി-20 മത്സരത്തിലാണ് ഇടങ്കയ്യന്‍ മീഡിയം പേസറായ ആകാശിന്റെ പ്രകടനം. ഹാട്രിക് ഉള്‍പ്പെടെയായിരുന്നു പതിനഞ്ചുകാരന്‍ എതിര്‍ ടീമിലെ എല്ലാവരെയും പുറത്താക്കിയത്. ബാവര്‍ സിംഗ് സ്മാരക ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പേള്‍ അക്കാദമിക്കെതിരെ ദിശ ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയായിരുന്നു ആകാശിന്റെ പ്രകടനം.
156 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പേള്‍ അക്കാദമി 36 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ മൂന്നു ഓവറുകളില്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ആകാശ് നാലാം ഓവറില്‍ നാല് വിക്കറ്റെടുത്ത് അപൂര്‍വ നേട്ടത്തിലെത്തി. നാലാം ഓവറിലെ അവസാന മൂന്ന് പന്തിലായിരുന്നു ഹാട്രിക് പിറന്നത്. സഹീര്‍ ഖാന്റെ ആരാധകനായ ആകാശിന്റെ സ്വപ്‌നം ഇന്ത്യക്ക് വേണ്ടി കളിക്കുയെന്നാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റും വീഴ്ത്തിയ ഏക ഇന്ത്യന്‍ താരം അനില്‍ കുംബ്ലെയാണ്. 1999 ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ പാകിസ്താനെതിരെയായിരുന്നു കുംബ്ലെയുടെ ചരിത്ര പ്രകടനം.
No comments:
Post a Comment