Tuesday, 14 November 2017

തനിക്ക് ചുറ്റും കൂടിയ ആരാധരുടെ ഇടയിലൂടെ, ഒരു കുഞ്ഞുമായി നിരങ്ങിവന്ന കാലുകള്‍ വയ്യാത്ത ഭിക്ഷക്കാരിക്ക് കൈകൊടുത്ത് രന്‍വീര്‍ സിംഗ്‌

തനിക്ക് ചുറ്റും കൂടിയ ആരാധരുടെ ഇടയിലൂടെ, ഒരു കുഞ്ഞുമായി നിരങ്ങിവന്ന കാലുകള്‍ വയ്യാത്ത ഭിക്ഷക്കാരിക്ക് കൈകൊടുത്ത് രന്‍വീര്‍ സിംഗ്‌
ദീപിക പദുകോണ്‍ നായികയാകുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ പീരിഡ് ഡ്രാമ ചിത്രം ‘പദ്മാവതി’ യിലെ നായകനാണ് രന്‍വീര്‍ സിംഗ്. എന്നാല്‍ താരജാടകള്‍ ഒട്ടും ഇല്ലാത്ത ആളാണ് താന്‍ എന്ന് തെളിയിച്ചിരിക്കുകയാണ് രന്‍വീര്‍.

തനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കുകൂട്ടുന്ന ഫാന്‍സിന്റെ കൂടെ ഒട്ടും തിരിക്കില്ലാതെ ഫോട്ടോക്ക് പോസ്‌ചെയ്യുന്ന രന്‍വീറിനെ കണ്ടാല്‍ അദ്ദേഹം എത്രമാത്രം മാന്യനാണെന്ന് നമുക്ക് മനസ്സിലാകും.

തനിക്ക് ചുറ്റും കൂടിയ ആരാധരുടെ ഇടയിലൂടെ കാലുകള്‍ വയ്യാത്ത ഒരു സ്ത്രീ തന്റെ കുഞ്ഞുമായി നിരങ്ങിവരുന്നത് രന്‍വീര്‍കാണുകയും അവര്‍ക്ക് വളരെ സ്‌നേഹത്തോടെ തന്റെ കൈകൊടുക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയികൊണ്ടിരിക്കുന്നത്.





No comments:

Post a Comment