Sunday 12 November 2017

ആൻഡ്രോയ്ഡ് ഫോൺ വിൽക്കും മുൻപ് ഡാറ്റ മായ്ക്കുന്നതെങ്ങനെ?


ആൻഡ്രോയ്ഡ് ഫോൺ വിൽക്കും മുൻപ് ഡാറ്റ മായ്ക്കുന്നതെങ്ങനെ?

മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ കമ്പ്ലെയിന്റ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക,ഒരു പക്ഷേ അവര്‍ക്ക് തിരക്കുണ്ടായിട്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്,എന്നാല്‍ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്.
മോബൈൽ ഫോൺ ഉപയോക്താക്കൾക്ക് ഞെട്ടലുണ്ടാക്കുന്ന ഒരു വാർത്തയാണ് പ്രമുഖ ആന്റി വൈറസ് കമ്പനിയായ അവാസ്ത് അടുത്തിടെ പുറത്തു വിട്ടത്. വില്ക്കുന്നതിനു മുൻപ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും,തുടർന്ന് ഫാക്ടറി റീസെറ്റ് ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും
വീണ്ടെടുക്കാം എന്നവർ തെളിയിച്ചു.ഇതിനായി അവർ 20 സെക്കന്റ് ഹാൻഡ് ആൻഡ്രോയ്ഡ് മൊബൈലുകൾ വാങ്ങി അതിൽ നിന്നും 40000 ത്തിൽപരം ഫോട്ടോകളും, 750 ഇമെയിലുകളും അത്രതന്നെഎസ്എംഎസുകളും, കോണ്ടാക്റ്റുകളുംതിരിച്ചെടുക്കുകയുണ്ടായി.ഇതിൽതന്നെ ഈ ഫോണിന്റെ മുൻകാല ഉടമസ്ഥർ ആരായിരുന്നു എന്ന്തിരിച്ചറിയുന്ന നഗ്ന ചിത്രങ്ങളും,സെൽഫികളും, ഫേസ്ബുക്ക്മെസ്സേജുകളും, വാട്സ് ആപ്പ് സന്ദേശങ്ങളും ഉൾപ്പെട്ടിരുന്നു.പലരും ഫോണിൽ പരമ രഹസ്യമായിസൂക്ഷിക്കുന്ന പാസ് വേഡുകൾ,ക്രെഡിറ്റ്കാർഡ്, ബാങ്കിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഇതേരീതിയിൽ തിരിച്ചെടുക്കാംഎന്നതാണ് സത്യം. എന്താണ് ഇത് തടയുന്നതിനുള്ള പോംവഴി? ഇതിനായി സോഫ്റ്റ് വെയറുകൾ ഉണ്ടെങ്കിലുംഅവ പൂണ്ണമായി സുരക്ഷിതമല്ല.
എന്നാൽ ആൻഡ്രോയ്ഡ് ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന 100% വുംസുരക്ഷിതവും ലളിതവുമായ ചില പരിഹാരമാർഗങ്ങൾ നമുക്ക് പരിശോധിക്കാം. ഫോൺവിൽക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

Step1

ഫോൺ എൻക്രിപ്റ്റ് ചെയ്യുക.ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആദ്യം നിങ്ങളുടെ ഫോൺ എൻക്രിപ്റ്റ് ചെയ്യുക. എൻക്രിപ്റ്റ് ചെയ്യുമ്പോൾ ഫോണിലെ വിവരങ്ങൾഒരിക്കലും മനസിലാകാത്ത വേറൊരു രൂപത്തിലേക്ക് മാറ്റപ്പെടുന്നു.അതുകൊണ്ട് തന്നെ എന്തെങ്കിലും കാരണവശാൽ ഫാക്ടറി റീസെറ്റ് വഴി മുഴുവൻ ഡാറ്റയും
മാഞ്ഞുപോയില്ലെങ്കിലും ബാക്കിയുള്ള ഡാറ്റ തിരിച്ചെടുത്താലും അവ വായിക്കാൻഒരു സ്പെഷ്യൽ കീ ആവശ്യമായി വരും. ആ കീ നമുക്കു മാത്രമറിയാവുന്നതു കൊണ്ട് നമ്മുടെവിവരങ്ങൾ എന്നും സുരക്ഷിതമായിരിക്കും.ഒരു ആൻഡ്രോയ്ഡ് ഫോൺഎൻക്രിപ്റ്റ് ചെയ്യാൻ setting>Securtiy-> Encrypt phone അമർത്തുക.ഇത് ഓരോ ഫോണിലുംഓരോ തരത്തിലായിരിക്കും.ശ്രദ്ധിച്ചു നോക്കി കണ്ടെത്തുക.
Step2

ഫാക്ടറി റീസെറ്റ് ചെയ്യുക അടുത്തതായി ഫോണിനെ ഫാക്ടറി റീസെറ്റിനു വിധേയമാക്കുക. ഇതിനായി settings> Backup & reset>Factory data reset തിരഞ്ഞെടുക്കുക.ഓർക്കുക, ഫാക്ടറി റീസെറ്റ് ചെയ്താൽനിങ്ങളുടെ ഫോണിലെ എല്ലാവിവരങ്ങളും മാഞ്ഞുപോകും.അതിനാൽ ആവശ്യമുള്ള ഡാറ്റ മുമ്പ് തന്നെ ബാക്കപ്പ് ചെയ്തു വെക്കണം.

Step 3

ഡമ്മി ഡാറ്റ കോപ്പി ചെയ്തിടുക ഇനി വേണ്ടത് കുറച്ചു ഡമ്മി കോൺടാക്ടുകളും, വ്യാജഫോട്ടോകളും, വീഡിയോകളും ആണ്.ഇത് ഇഷ്ടം പോലെ ഇന്ന് ലഭ്യമാണല്ലോ? നിങ്ങളുടെ സ്വന്തം ഡാറ്റ ഒഴികെ എന്തും നിങ്ങൾക്കു ഡമ്മിയായി ഉപയോഗിക്കാം.എന്നിട്ട് ഈ ഡമ്മി ഡാറ്റ എല്ലാം കൂടി നിങ്ങളുടെ ഫോണിൽ കുത്തി നിറക്കുക. മെമ്മറി ഫുൾ ആക്കിയാൽ അത്രയും നല്ലത്.
Step 4

വീണ്ടും ഒരു തവണ കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക ഫോണ് ഒരു പ്രാവശ്യം കൂടി ഫാക്ടറി റീസെറ്റ് ചെയ്യുക. അപ്പോൾ നിങ്ങൾ മുമ്പ് ഫോണിൽ കോപ്പി ചെയ്തിട്ടഎല്ലാ ഡമ്മി ഡാറ്റയും ഡിലീറ്റ് ആകും. ഇനി ഭാവിയിൽ ഒരാൾ നിങ്ങളുടെ ഫോൺ റിക്കവർ ചെയ്യാൻ ശ്രമിച്ചാലും ഈ ഡമ്മി ഡാറ്റ മാത്രമേ അയാൾക്ക് കിട്ടൂ. എന്നുപറഞ്ഞാൽ നിങ്ങൾ സുരക്ഷിതരായി എന്നർത്ഥം. ധൈര്യമായി നിങ്ങൾക്ക്സ്റ്റെപ്പ് നാലും കുറച്ചു തവണ കൂടി ആവർത്തിക്കുക.
കൂടുതൽ വിവരങ്ങൾ ഇ വിഡിയോയിൽ നിന്ന് മനസിലാക്കാം .ഉപകാരപ്രദം എന്ന് തോന്നിയാൽ പൊതു സമൂഹത്തിന്റെ അറിവിലേക്ക് ഷെയർ ചെയ്യാം




No comments:

Post a Comment