മക്കളെ നന്നായി വളർത്താൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനായ ബിൽഗേറ്റ്സ് പറഞ്ഞു തരുന്ന മൂന്ന് സൂത്രങ്ങൾ
മക്കളെ നന്നായി വളർത്താൻ ബില്ല് ഗേറ്റ്സിന്റെ മൂന്നു സൂത്രങ്ങൾ -മക്കളെ വളർത്തുക അത്ര നിസാരമായ കാര്യമല്ല.ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നതിൽ അച്ഛൻ അമ്മമാരുടെ സ്വാധീനത്തിനു ഏറെ പങ്കുണ്ട് . വളർന്നു വരുന്ന ജീവിത സാഹചര്യങ്ങൾക്കും, കണ്ടു മുട്ടുന്ന ആളുകളും, ജീവിത അനുഭവങ്ങളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത് .
മോശമായി പ്രവർത്തികൾ ചെയ്യുന്നതിനെ കുട്ടിയെ കുറ്റപ്പെടുത്തുന്നതിലല്ല കാര്യം .അങ്ങനെ മോശമായ ദിശയിൽ അവർ പോകാതിരിക്കാൻ മാർഗദർശികൾ ആകണം രക്ഷിതാക്കൾ .പ്രശസ്തരുടെ ജീവിതം അറിയാൻ സാധാരണക്കാർ ഒരുപാട് ആഗ്രഹിക്കുന്നു .മക്കൾക്ക് അവർ ഒരുക്കുന്ന സുഖ സൗകര്യങ്ങൾ എന്തെല്ലാം ആണെന് അറിയാനും ഒരു കൗതുകം ആണ് സാധാരണക്കാർക്ക് .ബില്ല് ഗേറ്റ്സ് എന്ന ലോക പ്രശസ്തൻ എന്നാൽ അത്തരത്തിൽ ഒരു രക്ഷിതാവല്ല .സുഖലോലുപതയിൽ കുട്ടികളെ വളർത്താൻ കഴിവുള്ള ധനികൻ ആണ് ബില്ല് ഗേറ്റ്സ് .ജെന്നിഫർ ,റോറി,ഫോബി എന്ന തന്റെ മൂന്നു മക്കളെ വളർത്തുന്നതിൽ ചില തത്വങ്ങൾ പിന്തുടരുന്നു ഇദ്ദേഹം.
1.മൊബൈൽ ഫോൺ അരുത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനും മൈക്രോസോഫ്റ്റിന്റെ ഉടമയുമായ ബില്ല് ഗേറ്റ്സിന്റെ മക്കൾക്ക് പതിനാലു വയസു വരെ മൊബൈൽ ഫോൺ ഉപയോഗിക്കാനോ കൂടുതൽ സമയം ഇന്റർനെറ്റിൽ ചിലവഴിക്കാനോ അനുവാദം ഇല്ല .ഡൈനിങ്ങ് ടേബിളിൽ ബില്ല് ഗേറ്റ്സും ഭാര്യയും പോലും മൊബൈൽ ഉപയോഗിക്കില്ല .രാത്രി കാലങ്ങൾ ഉറങ്ങുന്നതിനു മുമ്പ് ടി വി കണ്ടു സമയം പാഴാക്കാതെ കുടുംബാംഗങ്ങൾ പരസ്പരം സംസാരിക്കുവാൻ ഈ സമയം വിനിയോഗിക്കുന്നു .മൊബൈൽ ഫോണിലെ ഗെയിമുകൾ കുട്ടികളെ ടെക്‌നോളജി അഡിക്റ്റ് ആക്കും എന്നാണു ബില്ല് ഗേറ്റ്സിന്റെ വാദം.
2 .വീട്ടു ജോലിയും ടിപ്സും – വീട്ടിലെ ജോലികൾ
അച്ഛനമ്മമാരുടെ മാത്രം ഉത്തരവാദിത്വം അല്ല എന്ന് കുട്ടികളിൽ തിരിച്ചറിവ് ഉണ്ടാക്കുക.കുടുംബം എന്നത് കൂട്ടായ ഒരു ഉത്തരവാദിത്വം ആയതിനാൽ ചെറിയ ജോലികൾ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുക .ഉത്തരവാദിത്വങ്ങൾ അറിഞ്ഞു മക്കൾ വളരണം .അത് പ്രോത്സാഹിപ്പിക്കാൻ ആയി ചെറിയ പോക്കറ്റ് മണി നൽകുന്നതും ആവാം .
3 .വിദ്യാഭ്യാസം ആണ് മക്കൾക്ക് നൽകേണ്ട സ്വത്തു
അച്ഛനമ്മമാരുടെ സമ്പാദ്യം കണ്ടു ആകരുത് കുട്ടികൾ വളരുന്നത് .അത് അവരെ പ്രയത്നിക്കാൻ അലസത ഉള്ളവർ ആക്കിത്തീർക്കും .സ്വന്തമായി സമ്പാദിച്ചു അതിലൂടെ ജീവിക്കാൻ അവരെ പഠിപ്പിക്കുക .ഇതിനായി മികച്ച വിദ്യാഭ്യാസം അവർക്ക് നൽകുക.വെറും അലങ്കാര വാക്കുകൾ അല്ല ബില്ല് ഗേറ്റ്സിന്റെതു .ബിൽ ആൻഡ് മെലിൻഡ് ഗേറ്റ്സ് ഫൗണ്ടേഷൻ വഴി തന്റെ മുക്കാൽ ഭാഗം വരുന്ന സ്വത്തുക്കൾ സമൂഹ നന്മയ്ക്ക് ഉപയോഗിക്കുവാൻ ആണ് ഈ ദമ്പതികളുടെ തീരുമാനം .

No comments:
Post a Comment